സനലിനെ ഡി വൈ എസ് പി കൊലപ്പെടുത്താനായി തള്ളിയിട്ടതാണെന്ന് ക്രൈംബ്രാഞ്ച്
നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിൽ ഡി വൈ എസ് പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. സനലിനെ ഡി വൈ എസ് പി മനപ്പൂർവം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു
റോഡിലൂടെ വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടത്. സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. കൊലക്കുറ്റം നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും