മോദിജി, കേരളത്തിൽ ഭക്തരുടെ തലയിൽ നാളികേരം എറിഞ്ഞാൽ പോലീസ് പിടിച്ച് അകത്തിടും: സന്ദീപാനന്ദ ഗിരി

Loading...
  • 289
    Shares

അയ്യപ്പന്റെ പേര് ഉച്ചരിച്ചതിനാണ് കോഴിക്കോടെ ബിജെപി സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിനെ പോലീസ് ജയിലിൽ അടച്ചതെന്ന ബിജെപിക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പച്ചക്കള്ളത്തെ കളിയാക്കി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തിൽ ഏത് ദൈവത്തിന്റെയും നാമം ആർക്കും എത്ര ഉച്ചത്തിലും പറയാം. ആരും പിടിച്ച് പോലീസിൽ ഏൽപ്പിക്കില്ല. എന്നാൽ ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ ആരായാലും പിടിച്ച് അകത്തിടുമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു

ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് ഭക്തയെ ആക്രമിക്കുകയും അഴിഞ്ഞാടിയ ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകുകയും ചെയ്ത കേസിലാണ് പ്രകാശ് ബാബുവിനെ കോടതി റിമാൻഡ് ചെയ്തത്. ഇതാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നുണയിലൂടെ വെള്ള പൂശാൻ ശ്രമിച്ചത്.

സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന്റെ പൂർണരൂം

പ്രിയ നരേന്ദ്ര ദാമോദർ ദാസ് മോദീജീ…
ഇവിടെ അതായത് കേരളത്തിൽ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റഅഗ്‌നിസമാനന്മാരായ ഗുരുക്കന്മാർ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തിൽ ഏതുദൈവത്തിന്റേയും നാമം ആർക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേൽപ്പിക്കില്ല.
ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്.
ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല.
ഇവിടെ വർഗീയത വീഴും വികസനം വാഴും.
ഷിബൂഡാ…



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *