മക്കളെ,.. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ; അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദ ഗിരി

  • 207
    Shares

സംഘപരിവാറിന്റെ ബി ടീമായ ശബരിമല കർമസമിതി ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭക്തസംഗമം ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു. പരിപാടിയിൽ അമൃതാനന്ദമയി നടത്തിയ പ്രസംഗം വലിയ ട്രോളുകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴി വെച്ചിരിക്കുന്നത്. അയ്യപ്പന് കീ ജയ് വിളിച്ചു കൊണ്ടായിരുന്നു ഇവർ പ്രസംഗം ആരംഭിച്ചത് തന്നെ. സ്വാമി സന്ദീപാനന്ദ ഗിരിയും അമൃതാനന്ദമയിയെ പരിഹസിച്ച് രംഗത്തുവന്നു

കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. സമുദ്രത്തിലെ മത്സ്യത്തിന് ഒരു പരിചരണവും വേണ്ട. എന്നാൽ അക്വേറിയത്തിലെ മത്സ്യങ്ങൾക്ക് ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം. ഓക്‌സിജൻ കിട്ടാൻ സംവിധാനമൊരുക്കണം. ഭക്ഷണം കൊടുക്കണം. ദൈവങ്ങൾക്കും ക്ഷേത്ര പ്രതിഷ്ഠക്കും ഈ വ്യത്യാസമുണ്ടെന്നായിരുന്നു അമൃതാനന്ദമയി പറഞ്ഞത്. ഇതിനെയാണ് സന്ദീപാനന്ദ ഗിരി ട്രോളുന്നത്.

മക്കളെ, അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്നാണ് സ്വാമി ട്രോളിയത്. സുച്ചിട്ടാൽ ലൈറ്റ് കത്തും ലൈറ്റിട്ടാൽ സുച്ച് കത്തില്ല എന്ന പരിഹാസം കമന്റിലും സ്വാമി സന്ദീപാനന്ദ ഗിരി ചേർത്തിട്ടുണ്ട്.

#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ…

Posted by Swami Sandeepananda Giri on Sunday, January 20, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *