ശബരിമല പ്രവേശനം: കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ യുവതികൾക്കൊപ്പമെത്തിയ ആളെ സംഘപരിവാർ ആക്രമിച്ചു
ശബരിമലയിൽ ദർശനത്തിനായി പോകാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ യുവതികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സംഘപരിവാറാണെന്ന് സംശയിക്കുന്നു
കാരക്കോട് ഉത്സവത്തിനിടെയാണ് ആക്രമണം. സംഗീതിനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ പതിവ് ശരണ മുദ്രവാക്യവുമായി സംഘപരിവാറിന്റെ ആൾക്കൂട്ടം സംഗീതിന്റെ ഓഫീസിന് മുന്നിലും ധർണ നടത്തിയിരുന്നു.