അടിച്ചു കൊല്ലടാ അവളെ എന്ന് സന്നിധാനത്ത് ആക്രോശിച്ചത് കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രതിയായ ആർഎസ്എസ് ഗുണ്ട

  • 47
    Shares

ശബരിമലയിൽ ദർശനത്തിന് എത്തിയ തൃശ്ശൂർ സ്വദേശിയായ 52കാരി ലളിതയെ ആക്രമിച്ചവരിൽ കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി രതീഷ് എന്ന കുട്ടനും. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലളിതയെ അടിച്ചുകൊല്ലടാ അവളെ എന്ന് ആക്രോശിച്ചത് രതീഷാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത കേസിലാണ് രതീഷ് പ്രതിയായിട്ടുള്ളത്. അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *