ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ്; പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിടാത്ത വര്‍ഗീയ വിഷങ്ങളെയും തിരിച്ചറിയുക

  • 206
    Shares

ഇന്നലെ മംഗലാപുരത്ത് നിന്നും 15 ദിവസം പ്രായമായ കുഞ്ഞുമായി തിരുവനന്തപുരത്തേക്ക് ഒരു ആംബുലൻസ് പുറപ്പെട്ടപ്പോൾ കേരളത്തിലെ ഭൂരിഭാഗം പേരുടെയും പ്രാർഥനകളും അതിനൊപ്പമുണ്ടായിരുന്നു. സർക്കാർ ഇടപെട്ട് കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അഞ്ചര മണിക്കൂർ കൊണ്ടാണ് സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയെ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്.

കുഞ്ഞിന്റെ ജീവന് വേണ്ടി കേരളമൊന്നായി പ്രാർഥിച്ചപ്പോൾ ചില വർഗീയ വിഷങ്ങളും വമിക്കുന്നുണ്ടായിരുന്നു. പതിവ് പോലെ സംഘപരിവാർ ആശയങ്ങളിൽ രമിക്കുന്നവർ തന്നെയായിരുന്നു പിഞ്ചുകുഞ്ഞിനെ പോലും വിടാതെ വർഗീയവിഷം ചീറ്റിയത്.

ബിനിൽ സോമസുന്ദരം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ് കേരളത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്. ജിഹാദിയുടെ വിത്ത് എന്നാണ് ഇയാൾ കുട്ടിയെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. ന്യൂനപക്ഷ വിത്തായതിനാലാണ് സർക്കാർ ചികിത്സ സൗജന്യമാക്കിയതെന്നും ഈ വർഗീയ തീവ്രവാദി പറയുന്നു

പോസ്റ്റ് സംഘപരിപാരങ്ങളെയും മറികടന്ന് പുറത്തേക്ക് പോയതോടെ ഇയാൾ ഇത് ഡിലീറ്റ് ചെയ്തിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന നുണയുമായി പിന്നീട് മറ്റൊരു പോസ്റ്റ് ഇയാൾ ഇട്ടിട്ടുണ്ട്. ശബരിമലയിൽ സുപ്രീം കോടതി വിധി ലംഘിക്കാനായി പ്രയത്‌നിക്കുന്ന സ്‌ക്വാഡുകളിൽപ്പെട്ടയാളാണ് ബിനിൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *