കമൽ അവർക്ക് കമാലുദ്ദീനായി, വിജയ് അവര്‍ക്ക്‌ ജോസഫ് വിജയ് ആയി, ടി വി അനുപമ ഇപ്പോൾ അനുപമ ക്ലിൻസ് ജോസഫും; എന്തൊരു പരാജയമാണ് സംഘപരിവാരമേ

  • 678
    Shares

വിമർശനങ്ങളെ വർഗവും ജാതിയും മതവും പറഞ്ഞ് നേരിടാൻ സംഘപരിവാരങ്ങൾ യാതൊരു മടിയും കാണിക്കാറില്ല. പ്രതിരോധത്തിലാകുന്ന സമയത്ത് മതവും ജാതിയും എടുത്ത് വീശിയാണ് നെറികെട്ട രീതിയിൽ സംഘപരിവാർ  നേരിടുക. മുസ്ലിം വിഭാഗമാണെങ്കിൽ രാജ്യദ്രോഹിയാക്കാനും ഇവർ മടിക്കാറില്ല. രാഷ്ട്രീയം പറയേണ്ടയിടത്ത് പോലും മതവും ജാതിയും തിരുകി കയറ്റുന്ന രാഷ്ട്രീയമാണ് അവർ പൊതുവേ മുന്നോട്ടുവെക്കാറുള്ളതും

ഏറ്റവുമൊടുവിലായി ടി വി അനുപമ എന്ന ഐഎഎസുകാരിക്കെതിരെയാണ് സംഘപരിവാരത്തിന്റെ മതവർഗീയത തെളിയുന്നത്. ചട്ടലംഘനം നടത്തിയ ബിജെപി സ്ഥാനാർഥിക്ക് നോട്ടീസ് നൽകിയതാണ് അവരെ ചൊടിപ്പിച്ചത്. ഇതോടെ ടി വി അനുപമ അവർക്ക് അനുപമ ക്ലിൻസ് ജോസഫായി. അവരുടെ ഫേസ്ബുക്ക് പേജിൽ കയറി അധിക്ഷേപങ്ങളും അസഭ്യങ്ങളും ചൊരിയാനും ക്രിമിനൽ മാനസികാവസ്ഥയിലുള്ള ഇവർ തയ്യാറാകുന്നു.

മുമ്പ് കമൽ എന്ന സംവിധായകനെ കമാലുദ്ദീൻ എന്ന് വിശേഷിപ്പിച്ചതും കേരളം കണ്ടതാണ്. മോദിയുടെ തകർന്നുതരിപ്പണമായ ഉട്ട്യോപ്യൻ ഭരണപരിഷ്‌കാരങ്ങളെ സിനിമയിൽ വിമർശിച്ചതിന്റെ പേരിൽ നടൻ വിജയ് അവർക്ക് ജോസഫ് വിജയ് ആയി മാറി. പ്രകാശ് രാജ് എഡ്വേർഡ് രാജായി. ആര്യ ജംഷാദ് ആണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെ നിശിതമായി വിമർശിക്കുകയാണ് നെൽസൽ ജോസഫ്

കുറിപ്പിന്റെ പൂർണരൂപം

കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.
വിജയ് അവർക്കുമാത്രം ജോസഫ് വിജയ് ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.

ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത് അനുപമ ക്ലിൻസൺ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.

പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.

തന്റെ ജോലിയാണു ചെയ്തത്, വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം <3

കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.വിജയ്‌ അവർക്കുമാത്രം ജോസഫ്‌ വിജയ്‌ ആണ്.പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്ആര്യ…

Posted by Nelson Joseph on Sunday, 7 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *