ജനങ്ങളെ ഭീതിയിലാഴ്ത്തി സംഘപരിവാർ ഹർത്താൽ; പരക്കെ അക്രമം, സിപിഎം ഓഫീസിന് തീയിട്ടു, വാഹനങ്ങൾ എറിഞ്ഞു തകർത്തു

Loading...
  • 28
    Shares

ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതോടെ അസഹിഷ്ണുത പൊട്ടിയൊലിക്കുന്ന സംഘപരിവാർ പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടരുന്നു. സംഘപരിവാറിന്റെ ലക്ഷ്യം പോലെ തന്നെ ജനങ്ങളെ അങ്ങേയറ്റം ഭീതിതരാക്കിയാണ് ഹർത്താൽ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ തെരുവോരങ്ങളെല്ലാം തന്നെ ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്.

മലപ്പുറം തവനൂരിൽ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയിൽ വായനശാലക്ക് തീയിട്ടു. നിരവധി കെ എസ് ആർ ടി സി ബസുകൾ എറിഞ്ഞു തകർത്തു. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ വയനാട് സ്വദേശിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ലാഞ്ഞതാണ് മരിക്കാൻ കരണമായത്.

മൂന്ന് മാസത്തിനിടെ സംഘപരിവാർ അക്രമം നടത്തുന്നതിനായി പ്രഖ്യാപിച്ച ഏഴ് ഹർത്താലുകളിൽ വലഞ്ഞ വ്യാപാരികൾ ഇന്നത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ തുറന്ന കടകളെല്ലാം വധഭീഷണി അടക്കം മുഴക്കിയാണ് സംഘപരിവാറിന്റെ ഗുണ്ടാ സംഘം അടപ്പിച്ചത്. റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് സ്വകാര്യ വാഹനങ്ങൾക്ക് പോലും പോകാനാകാത്ത വിധം തടസ്സമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിന് പിന്തുണയെന്ന പോലെ യുഡിഎഫും ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *