യുവതികളെ കണ്ടപ്പോൾ അസഹിഷ്ണുത പൊട്ടിയൊഴുകി; ശരണം വിളി നിർത്തി കൂക്കിവിളിച്ച് സംഘപരിവാർ ‘ഭക്ത’ കൂട്ടം

Loading...
  • 69
    Shares

ശബരിമലയിൽ പോകുന്നതിന് ആചാരമായി മാലയിട്ട് 41 ദിവസത്തെ വ്രതാനുഷ്ഠനത്തിന് ശേഷം കൊച്ചിയിലെത്തിയ ആറ് യുവതികൾ ഇന്ന് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കി പോകാനില്ലെന്നും വിശ്വാസികളുടെ കൂടെ പിന്തുണയോടെ മാത്രമേ അയ്യപ്പദർശനത്തിന് പോകുകയുള്ളുവെന്നുമുള്ള പക്വമായ പ്രതികരണമാണ് കണ്ണൂർ സ്വദേശി രേഷ്മാ നിഷാന്ത് അടക്കമുള്ള യുവതികൾ നടത്തിയത്. എന്നാൽ ഇതേ സമയം പുറത്ത് സംഘപരിവാർ സ്‌പോൺസേർഡ് പ്രതിഷേധ നാടകം അരങ്ങേറുകയായിരുന്നു

ശരണം വിളിയെന്ന പേരിൽ എറണാകുളം പ്രസ് ക്ലബ്ബിന് പുറത്തും സംഘപരിവാർ ഭക്തക്കൂട്ടം തടിച്ചുകൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കെപി ശശികലയെ പിടിച്ച് അകത്തിട്ട റാന്നി പോലീസ് സ്‌റ്റേഷനിലും നടത്തിയ ശരണം വിളിക്ക് ശേഷമായിരുന്ന സംഘി ഭക്തക്കൂട്ടം എറണാകുളം പ്രസ് ക്ലബ്ബിലേക്ക് വെച്ച് പിടിച്ചത്. പത്രസമ്മേളനം കഴിഞ്ഞ് യുവതികളെ പുറത്തേക്ക് ഇറങ്ങാൻ പോലും സമ്മതിക്കാതെ സംഘപരിവാർ സ്‌പോൺസേർഡ് ഭക്തർ ശരണംവിളി മുദ്രവാക്യങ്ങൾ തുടർന്നു കൊണ്ടിരുന്നു.

യുവതികൾ പുറത്തിറങ്ങിയതോടെ ഭക്തക്കൂട്ടത്തിന്റെ യഥാർഥ ഭക്തി പുറത്തുവന്നു. ശരണം വിളി മെല്ലെ തെറിവിളികളിലേക്ക് വഴിമാറി. സംഘപരിവാറുകാരുടെ ഭക്തിയുടെ അത്യുന്നതമായ വേർഷനായിരുന്നു പിന്നീട് കണ്ടത്. സ്ത്രീകളടക്കമുള്ള സംഘ ഭക്തർ കൂക്കി വിളിച്ചു. ചിലർ യുവതികളെ കൊല്ലാൻ ആക്രോശിച്ചു. നീയൊക്കെ അവിടെ കയറുന്നത് കാണട്ടെയെന്നായിരുന്നു ഒരു ഭക്തന്റെ ശരണം വിളി. ഒടുവിൽ പോലീസ് എത്തിയാണ് യുവതികളെ വാഹനത്തിൽ കയറ്റിവിട്ടത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *