കേരളത്തെ കലാപഭൂമിയാക്കി സംഘപരിവാർ; അക്രമം നടത്തിയും പുറത്തിറങ്ങാൻ അനുവദിക്കാതെ ജനങ്ങളെ ബന്ദിയാക്കിയും ക്രിമിനലുകൾ അഴിഞ്ഞാടുന്നു

Loading...
  • 13
    Shares

ശബരിമലയിലെ യുവതി പ്രവേശനത്തിൽ അസഹിഷ്ണുത പൊട്ടിയൊലിക്കുന്ന സംഘപരിവാറിന്റെ ഗുണ്ടാ സംഘങ്ങൾ ഹർത്താലിന്റെ മറവിൽ കേരളത്തെ കലാപഭൂമിയാക്കി മാറ്റുന്നു. വ്യാപക അക്രമങ്ങളാണ് ആർ എസ് എസിന്റെയും ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും ഗുണ്ടകൾ അഴിച്ചുവിടുന്നത്. സ്ത്രീകളെ പോലും വെറുതെ വിടാത്ത അക്രമസംഭവങ്ങളാണ് പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോട് മിഠായിത്തെരുവിൽ യുദ്ധപ്രതീതി സൃഷ്ടിച്ചാണ് സംഘപരിവാർ ഗുണ്ടകൾ അക്രമം നടത്തിയത്. കല്ലും വടികളും പട്ടികയുമൊക്കെയായി ഗുണ്ടകൾ ജനങ്ങളെ വിരട്ടിയോടിച്ചും കടകൾ തകർത്തും അക്രമം നടത്തി. നഗരത്തിൽ നേതാക്കൾ പ്രകടനം നടത്തുന്ന സമയത്ത് ഗുണ്ടാ സംഘത്തെ മിഠായിത്തെരുവിലേക്ക് അയച്ച് അക്രമം നടത്തിക്കുകയായിരുന്നു വിവിധ സംഘപരിവാർ സംഘനടകൾ. മെഡിക്കൽ ഷോപ്പുകൾ വരെ തകർക്കുന്ന സ്ഥിതിയുണ്ടായി.

ഏഴ് പോലീസ് വാഹനങ്ങളും 79 ബസുകളും ഇന്നലെ മാത്രം തകർത്തതായാണ് മുഖ്യമന്ത്രി പറഞ്ഞത്. 39 പോലീസുകാർക്ക് പരുക്കേറ്റു. നിരവധി മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സിപിഎമ്മിന്റെയും സിപിഐയുടെയും ഓഫീസുകളും തകർത്തിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളും ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും അടിച്ചു തകർത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *