സംഘി സൈബർ ഗ്രൂപ്പുകളുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞു; ഇത് വി എസിന്റെ വാക്കുകളല്ല

  • 4
    Shares

സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ വി എസിന്റെ പേരിലും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു. ശബരിമല വിഷയത്തിൽ വി എസ് പറഞ്ഞുവെന്ന രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. എനിക്ക് വിശ്വാസമില്ലെങ്കിലും വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്തരുതെന്നും ജനവികാരം ഇളക്കിവിട്ടാൽ പാർട്ടിയിൽ ഭിന്നതയും അണികളുടെ വിശ്വാസവും നഷ്ടപ്പെടുമെന്നും എന്നാണ് സന്ദേശത്തിലുള്ളത്. വിഎസിന്റെ ചിത്രം സഹിതമാണ് വി എസ് പറഞ്ഞതായി സംഘപരിവാരുകാർ പ്രചരിപ്പിക്കുന്നത്.

വ്യാജ പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ഫേസ്ബുക്കിൽ ലഭിച്ചത്. വാട്‌സാപ്പ് വഴിയും വി എസ് അച്യുതാനന്ദന്റേതായി ഈ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത വി എസ് ഇതിനെതിരായി നടക്കുന്ന സമരങ്ങളെ തള്ളിപ്പറയുകയും അതൊഴിവാക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇത് മറച്ചുപിടിച്ചാണ് വി എസിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നത്.

ജനങ്ങൾ അംഗീകരില്ലാത്ത ഒരു പ്രത്യയശാസ്ത്രവും ലോകത്തെവിടെയും വിജയിച്ചിട്ടില്ല തകർന്നടിഞ്ഞിട്ടേ ഉള്ളൂ…

Posted by Suresh Unnithan on Thursday, 8 November 2018


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *