യുവതി പ്രവേശനത്തിൽ പൊള്ളിയ സംഘപരിവാറിന്റെ ഹർത്താൽ ആരംഭിച്ചു; അക്രമം നടത്തി ഗുണ്ടകൾ അഴിഞ്ഞാടുന്നു

  • 20
    Shares

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ നടക്കുന്നത്. പരക്കെ അക്രമമാണ് സംഘപരിവാർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി അഴിച്ചുവിടുന്നത്. നിരവധി ബസുകളും കടകളും ഇവർ എറിഞ്ഞു തകർത്തു

കോഴിക്കോട് ഹർത്താലനുകൂലികൾ വഴി തടയുകയാണ്. റോഡുകളിൽ ടയറുകളും മറ്റ് കത്തിച്ചാണ് യാത്രക്കാരെ ഭീതിപ്പെടുത്തുന്നത്. കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. കണ്ണൂരിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ചില്ല് സംഘപരിവാർ പ്രവർത്തകർ എറിഞ്ഞു തകർത്തു. പയ്യന്നൂർ എടാട്ട് ദേശീയ പാതയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു

എറണാകുളത്ത് ആലങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് എറിഞ്ഞു തകർത്തു. ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *