യുവതി പ്രവേശനം: ജനങ്ങളെ ദ്രോഹിച്ച് സംസ്ഥാനത്ത് നാളെ സംഘപരിവാറിന്റെ ഹർത്താൽ

  • 75
    Shares

സംസ്ഥാനത്ത് നാളെ സംഘപരിവാർ സംഘടനകളുടെ ഹർത്താൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് സംഘപരിവാർ സംഘടനകൾ അക്രമങ്ങൾ അഴിച്ചുവിടുന്നതിനൊപ്പം ഹർത്താലും പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിൽ രണ്ട് മാസത്തിനിടെ ഏഴോളം ഹർത്താലുകളാണ് സംഘപരിവാർ സംസ്ഥാനത്ത് നടത്തി ജനങ്ങളെ ദ്രോഹിച്ചിരിക്കുന്നത്.

ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഇന്ന് തന്നെ സംഘപരിവാർ ഗുണ്ടകൾ പലയിടത്തും നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്താനും ആർഎസ്എസുകാർ ശ്രമിക്കുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *