ഹർത്താൽ അനുകൂലികളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കോഴിക്കോടുള്ള മാധ്യമപ്രവർത്തകരും

  • 22
    Shares

കെയുഡബ്ല്യുജെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർത്താക്കുറിപ്പ്

ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ച ബി ജെ പിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണ്. സമരമുഖത്ത് റിപ്പോർട്ടിംഗിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ല. ഹർത്താലിന് ആഹ്വാനം ചെയ്തവർ ഇന്ന് വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. മറ്റ് ജില്ലകളിലും ബഹിഷ്‌കരണ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർ സഹകരിക്കണമെന്ന് താത്പര്യം.

കെ പ്രേമനാഥ് (പ്രസിഡന്റ്)

പി വിപുൽനാഥ്
(സെക്രട്ടറി)

KUWJ ജില്ലാ കമ്മിറ്റി, കോഴിക്കോട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *