ശബരിമലയിൽ കലാപം നടത്തി അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ നിലയ്ക്കലിലും പമ്പയിലും കലാപമഴിച്ചുവിട്ട് അറസ്റ്റിലായ അക്രമികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കലാപത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്