കേരളത്തിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ടുനൽകാൻ അണികളോട് സംഘപരിവാർ ആവശ്യപ്പെട്ടതായി ദി ഹിന്ദുവിന്റെ റിപ്പോർട്ട്

Loading...

കേരളത്തിലെ പതിനാല് ലോക്‌സഭാ മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരായി കോൺഗ്രസിന് വോട്ട് നൽകാൻ അണികളോട് സംഘപരിവാർ നിർദേശിച്ചതായി റിപ്പോർട്ട്. സിപിഎമ്മിന് കേരളത്തിൽ സ്വാധീനം കുറഞ്ഞാൽ മാത്രമേ തങ്ങൾക്ക് വളരാനാകു എന്ന ആശയം മുൻനിർത്തിയാണ് സംഘപരിവാർ കേഡർമാരോട് കോൺഗ്രസിന് വോട്ട് നൽകാൻ ആവശ്യപ്പെട്ടത്. ദി ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാല് മണ്ഡലങ്ങളിൽ ശക്തമായ പ്രവർത്തനം നടത്താനും ബാക്കിയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തി ശരാശരി പ്രവർത്തനം നടത്തിയാൽ മതിയെന്നുമായിരുന്നു തീരുമാനം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, മു്സ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം സീറ്റുകളിൽ മാത്രമാണ് സംഘപരിവാർ തങ്ങൾക്ക് അനുകൂല വോട്ട് പിടിച്ചുള്ളു. ബാക്കി ഇടങ്ങളിൽ കോൺഗ്രസിന് വോട്ടു മറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

14 ലോക്‌സഭാ മണ്ഡലങ്ങളിലും സംഘപരിവാർ പ്രവർത്തകരും കുടുംബങ്ങളും യുഡിഎഫിന് വോട്ട് ചെയ്യാൻ നേതൃത്വം ആവശ്യപ്പെട്ടതായി ദി ഹിന്ദു പറയുന്നു. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *