സംഘപരിവാർ യഥാർഥ മുഖം കാണിച്ചുതുടങ്ങി; കലക്ടർ ടി വി അനുപമ ഇപ്പോളവർക്ക് അനുപമ ക്ലിൻസൺ ജോസഫ്: സൈബർ ആക്രമണം രൂക്ഷം

  • 40
    Shares

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമക്ക് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. അനുപമ ക്രിസത്യാനിയാണെന്നും യഥാർഥ പേര് അനുപമ ക്ലിൻസൺ ജോസഫ് എന്നാണെന്നും ചൂണ്ടിക്കാട്ടി വർഗീയ ചുവ നൽകിയ ആക്രമണമാണ് പതിവ് പോലെ സംഘപരിവാർ നടത്തുന്നത്.

ക്രിസ്ത്യാനി ആയതുകൊണ്ടാണ് അനുപമ ബിജെപിയുടെ സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കുന്നതെന്നും പൊതുകാര്യത്തെക്കുറിച്ചു പോലും ഒരു ജ്ഞാനവുമില്ലാത്ത സംഘി പോരാളികൾ ആരോപിക്കുന്നു. അനുപമയുടെ ഫേസ്ബുക്ക് പേജിലും സംഘ് ക്രിമിനലുകൾ തെറിവിളിയുമായി എത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിനടിയിൽ തെറി വിളികൾക്കൊപ്പം സ്വാമി ശരണം എന്ന കമന്റുകൾ ചേർക്കാനും സംഘപരിവാർ ശ്രദ്ധിക്കുന്നുണ്ട്. സംഘപരിവാറിന്റെ വിഡ്ഡിത്തരങ്ങളെ ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും ഇതിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *