ഭക്തസംഗമത്തിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി; സവർണ വിഭാഗങ്ങളുടെ ഐക്യമാണ് നടന്നതെന്നും വെള്ളപ്പാള്ളി

Loading...
  • 8
    Shares

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘപരിവാറിന്റെ ബി ടീമായ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിനെതിരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് കണ്ടത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി പോയെന്നും വെള്ളപ്പള്ളി പറഞ്ഞു

ആത്മീയതയുടെ മറവിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സവർണവിഭാഗങ്ങളുടെ ഐക്യമാണ് അവിടെ നടന്നത്. ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്നാണ് കരുതുന്നത്. പങ്കെടുത്തിരുന്നുവെങ്കിൽ കെണിയിൽ വീണപോലെ ആകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ യഥാർഥത്തിൽ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാൽ വസ്തുത പ്രകടിപ്പിക്കാൻ സർക്കാരിന് സാധിക്കാതെ പോയി.

കോടതി വിധി സർക്കാരിന് നടപ്പാക്കിയെ മതിയാകു. എന്നാൽ ജനങ്ങളെ ഇതുപറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് സാധിച്ചില്ല. മറുഭാഗത്ത് അവസരം മുതലെടുക്കാൻ സാധിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ ഹിന്ദുത്വ അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അവർ ഇത് മുന്നോട്ടുകൊണ്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *