ശബരിമല കലാപം: പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കലാപം സുപ്രീം കോടതിക്കെതിരെ
ശബരിമല കലാപത്തിൽ പങ്കെടുത്ത അക്രമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലായ തൃപ്പുണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കലാപത്തിൽ ഇയാൾ പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി
ജാമ്യം നൽകിയാൽ അക്രമസംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ട്. ശബരിമലയിൽ നടക്കുന്ന അക്രമസംഭവങ്ങൾ സുപ്രീം കോടതി വിധിക്കെതിരെയാണെന്നും ഹൈക്കോടതി പറഞ്ഞു.