സർക്കാർ സംവിധാനത്തെയും സംഘ് അനുകൂലികൾ അവരുടേതാക്കി; ആ വാഹനം സേവാഭാരതിയുടേതല്ല

  • 29
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കാൻ സംസ്ഥാനത്ത് ഒരാഴ്ച മുമ്പെത്തിയ സെൻട്രൽ സാൾട്ട് ആന്റ് മറൈൻ കെമിക്കൽ റിസർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീകരണ വാഹനം സേവാ ഭാരതിയുടേതാക്കി സംഘ്പരിവാറിന്റെ വ്യാജപ്രചാരണം. സേവാഭാരതിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നിന്നും കൊണ്ടുവന്ന കൂറ്റൻ ജലശുദ്ധീകരണ പ്ലാന്റ് എന്ന അടിക്കുറിപ്പോടെ സംഘ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി നേതാവ് കെ കെ മനോജാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.

ഗുജറാത്തിൽ നിന്നും സേവാഭാരതിയുടെ നേതൃത്വത്തിൽ കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിൽ… പത്ത് പതിനഞ്ച് ദിവസമായി…

Posted by K K Manoj on Saturday, 1 September 2018

വാഹനം കേരളത്തിലെത്തിയത് സിഎസ്‌ഐആർ-എൻ ഐ ഐ എസ് ടി ഡയറക്ടറുടെ നിർദേശപ്രകാരമാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഈ വാഹനം ചെങ്ങന്നൂരിലുണ്ടെന്നാണ് സംഘ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയാണ് വാഹനം ഗുജറാത്തിൽ നിന്നുമെത്തിയത്.

CSIR (Council of Scientific and Industrial Research ) ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ ജ്വലിക്കുന്ന മുഖം….37…

Posted by Muhammed Yoosuf on Tuesday, 28 August 2018

സേവാഭാരതിക്ക് മൊബൈൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റോ?സംഘികൾ പറയുന്ന പോലെപാണ്ടനാട്ടിൽ അല്ല പരുമല പനയന്നാർകാവ്…

Posted by Akhil Suresh on Saturday, 1 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *