ശബരിമല ദർശനത്തിനെത്തിയെന്ന വ്യാജ വാർത്ത; എരുമേലിയിൽ യുവതിക്ക് നേരെ സംഘപരിവാറിന്റെ പ്രതിഷേധം

  • 32
    Shares

ശബരിമല ദർശനത്തിന് പോകാനെത്തിയതാണെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് എരുമേലിയിൽ യുവതിക്കും ഭർത്താവിനും നേരെ സംഘപരിവാർ നാമജപക്കാരുടെ പ്രതിഷേധം. വിജയവാഡ സ്വദേശികളായ കിരൺകുമാർ, ഭാര്യ നീലിമ എന്നിവരാണ് അപ്രതീക്ഷിതമായി സംഘപരിവാറുകാരുടെ പ്രതിഷേധത്തിന് ഇരകളായത്.

എരുമേലി വലിയമ്പലത്തിൽ തൊഴാനെത്തിയ ദമ്പതികളായിരുന്നു ഇവർ. ഇവിടെ നിന്നും ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് നാമജപ സംഘപരിവാറുകാർ സ്ത്രീകളെയും കൂട്ടി പതിവ് ശരണം വിളി തുടങ്ങിയത്.

പോലീസ് രംഗത്തെത്തിയാണ് ദമ്പതികളെ സംഘപരിവാറുകാരിൽ നിന്ന് രക്ഷപ്പെടുത്തിയത്. കൃത്യസമയത്ത് പോലീസ് എത്തിയതിനാൽ ഇവർ ആക്രമിക്കപ്പെട്ടില്ല. ഇവർ കാര്യങ്ങൾ വിശദീകരിച്ചതോടെ നാമജപക്കാർ പ്രതിഷേധം നിർത്തി പിരിഞ്ഞുപോകുകയായിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *