സന്നിധാനത്ത് തിങ്കളാഴ്ച രാത്രിയും ഒരു സംഘമാളുകളുടെ നാമജപ പ്രതിഷേധം

  • 7
    Shares

ശബരിമലയിൽ തിങ്കളാഴ്ച രാത്രിയും ഒരു സംഘമാളുകൾ നാമജപമെന്ന പേരിൽ പ്രതിഷേധിച്ചു. 22 പേരാണ് വാവര് സ്വാമി നടയിൽ നിന്ന് ഉറക്കെ ശരണമുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചത്.

മഴ വന്നപ്പോൾ ഇവർ വാവര് സ്വാമി നടയിൽ ഓടിക്കയറുകയായിരുന്നു. മഴ തോർന്നതിന് ശേഷം ഇവിടെ നിന്ന് പോകാതെ നാമജപമെന്ന വ്യാജ്യേന പ്രതിഷേധം ആരംഭിച്ചു. കൃത്യസമയത്ത് തന്നെ പോലീസ് വന്ന് നാമജപക്കാരെ ഇവിടെ നിന്ന് അന്നദാന മണ്ഡപത്തിലേക്ക് മാറ്റി. തങ്ങളെ മൂത്രപ്പൂരയുടെ അരികിലേക്ക് മാറ്റിയെന്നാണ് ഇവർ മാധ്യമങ്ങളോട് പിന്നീട് പരാതി പറഞ്ഞത്.

ഞായറാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നാമജപമെന്ന വ്യാജ്യേന  പ്രതിഷേധവുമായി വന്നിരുന്നു. ഇയാളെ അടക്കം 68 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *