കലാപമുണ്ടാക്കാൻ സംഘ്പരിവാർ വ്യാജ പ്രചാരണം നടത്തുന്നു; തീർഥാടകന്റെ മരണം, സത്യാവസ്ഥാ ഇതാണ്

  • 10
    Shares

കാണാതായ ശബരിമല തീർഥാടകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഘ്പരിവാർ പതിവ് പോലെ വ്യാജപ്രചാരണവും ആരംഭിച്ചു. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേട്ടത്തിനായി മരിച്ച തീർഥാടകനെ ബലിദാനി എന്ന് വിശേഷിപ്പിച്ചാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ നേരിട്ട് വ്യാജപ്രചാരണത്തിന് നേതൃത്വം നൽകുന്നത്. പോലീസ് നടപടിക്കിടെയാണ് ഇയാൾ മരിച്ചതെന്ന് സംഘ് ഗ്രൂപ്പുകൾ തെറ്റിദ്ധാരണ പടർത്തുകയാണ്

നിലയ്ക്കലിലുണ്ടായ പോലീസ് നടപടിക്കിടെയാണ് തീർഥാടകനായ ശിവദാസൻ മരിച്ചതെന്ന നിലയിൽ പ്രചരിപ്പിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.

കേരളാ പോലീസിന്റെ കുറിപ്പ്

നിലയ്ക്കലിൽ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത

നിലക്കലിൽ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടിൽ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ MAN MISSING ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട – നിലക്കൽ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലിൽ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികൾക്കെതിരെ പൊലീസ് നടപടി മുഴുവൻ നടന്നത് നിലക്കൽ- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കൽ – പമ്പ റൂട്ടിൽ നടന്ന പ്രശ്‌നത്തിൽ എങ്ങനെയാണ് ളാഹയിൽ ഒരാൾ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കിൽ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.

വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത നിലക്കലില്‍ പൊലീസ്…

Posted by Kerala Police on Thursday, 1 November 2018

Message

പന്തളം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായ ശിവദാസന്‍ (വയസ്സ് 60) എന്നയാളുടെ മൃതദേഹം ളാഹയ്ക്കും പ്ലാപ്പള്ളിക്കും ഇടക്ക് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഈ സംഭവത്തെ 16,17 തീയതികളില്‍ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പമ്പയിലും, നിലയ്ക്കലും നടന്ന പോലീസ് നടപടികളുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടിയാന്‍ 18/10/2018 രാവിലെ 8.30 മണിക്ക് ശബരിമല ദര്‍ശനത്തിനായി വീട്ടില്‍ നിന്നും പോയിട്ടുള്ളതും, 19/10/2018 രാവിലെ 8.00 മണിയോടു കൂടി ടിയാന്‍, ഞാന്‍ സന്നിധാനത്ത് തൊഴുത്‌ നില്‍ക്കുകയാണെന്ന് കൂടെയുണ്ടായിരുന്ന അയ്യപ്പഭക്തന്റെ ഫോണില്‍ നിന്നും വീട്ടില്‍ വിളിച്ച് അറിയിച്ചിട്ടുള്ളതുമാണ്. ഇയാളെ കാണ്മാനില്ല എന്നതില്‍ പന്തളം പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം നടന്നു വരവേയാണ് ടിയാന്റെ മൃതദേഹം കണ്ടെത്തിയത്. ആയതിനാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധാരണാപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും, മാധ്യമങ്ങള്‍ക്കും എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

Posted by District Police Pathanamthitta on Thursday, 1 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *