ശബരിമല: സംഘ്പരിവാറിന്റെ വ്യാജപ്രചാരണം പൊളിച്ചുകൊടുത്ത് സോഷ്യൽ മീഡിയ

  • 33
    Shares

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ചരിത്രവിധിയെ ആദ്യമേ സ്വാഗതം ചെയ്താണ് സംഘ്പരിവാർ സംഘടനകൾ. ആർ എസ് എസ് വ്യക്തമായ ഭാഷയിൽ വിധിയെ സ്വാഗതം ചെയ്ത് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് വിശ്വാസി വികാരം ആളിക്കത്തിച്ച് ജനങ്ങളെ തെരുവിലിറക്കിയപ്പോൾ മുതലെടുപ്പ് രാഷ്ട്രീയം സംഘ്പരിവാറും ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം വ്യാജപ്രചാരണങ്ങളിലൂടെ സർക്കാരിനെ അടിക്കാനുള്ള ഒരു മുതലെടുപ്പായാണ് സംഘ്പരിവാർ സൈബർ വിഭാഗം ശബരിമല വിഷയത്തെ എടുത്തത്.

തെറിവിളിയും തുണിപൊക്കലുമൊക്കെ നിറഞ്ഞുനിന്ന നാമജപ ഘോഷയാത്രക്ക് മുകളിലൂടെ കൃഷ്ണപരുന്ത് വട്ടമിട്ടു പറന്നുവെന്ന വിശ്വാസിവികാരമിളക്കൽ പ്രചാരണങ്ങളെ സോഷ്യൽ മീഡിയ പക്ഷേ കണക്കിന് പരിഹസിച്ചു വിട്ടിരുന്നു. എന്നാൽ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ സംഘി സൈബർ വിഭാഗം തയ്യാറായിരുന്നില്ല

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശബരിമല വിഷയത്തിൽ കൃത്യമായ നിലപാട് വ്യകതമാക്കിയതിന് പിന്നാലെ സംഘി സൈബർ വിഭാഗത്തിന്റെ അസഹിഷ്ണുത പൊട്ടി പുറത്തുചാടി. ഇതോടെ ശ്രീനാരണീയർ വെള്ളാപ്പള്ളിയെ തള്ളിക്കളഞ്ഞ് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തുവെന്ന പ്രചാരണം ആരംഭിച്ചു. എന്നാൽ ഇതും കള്ളമാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുകയായിരുന്നു.

സംഘ് ഗ്രൂപ്പ് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഉള്ളത് രണ്ട് വർഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന വെളിപ്പെടുത്തി ബാബു പി എസ് എന്നയാൾ വന്നതോടെയാണ് സംഘികളുടെ കള്ളത്തരം പൊളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *