18ന് കാണാതായി, 19ന് വീട്ടിലേക്ക് വിളിച്ചു, 17ന് ലാത്തിച്ചാർജിൽ മരിച്ചു; സംഘി നുണകളെ ട്രോളി സോഷ്യൽ മീഡിയ

  • 33
    Shares

വ്യാജപ്രചാരണങ്ങളുടെ ഫാക്ടറികളാണ് സംഘ്പരിവാർ സൈബർ ഗ്രൂപ്പുകൾ. രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഏത് നുണയും യാതൊരു ഉളുപ്പുമില്ലാതെ പടച്ചുവിടാൻ ഇവർക്ക് മടിയില്ല. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച അയ്യപ്പ തീർഥാടകനെ ബലിദാനിയാക്കി സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണ ആയുധമാക്കുകയാണ് സംഘ്പരിവാര്‍.
ഇതിന്റെ സത്യാവസ്ഥ എന്താണെന്നതടക്കം പോലീസും അധികൃതരും വിശദീകരിച്ചിട്ടും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ അടക്കം വ്യാജവാർത്തകൾ പടച്ചുവിടുകയാണ്

17ന് നിലയ്ക്കലിൽ നടന്ന ലാത്തിച്ചാർജിലാണ് തീർഥാടകനായ ശിവദാസൻ മരിച്ചത് എന്നാണ് സംഘ്പരിവാർ പ്രചരിപ്പിക്കുന്നത്. എന്നാൽ 18ന് കാണാതായ ഇദ്ദേഹം 19ാം തീയതി വീട്ടിലേക്ക് വിളിച്ചതുമാണ്. എന്നിട്ടാണ് 17ാം തീയതി അവസാനിച്ച പോലീസ് നടപടിയിലാണ് മരണമെന്ന് പി എസ് ശ്രീധരനും കെ സുരേന്ദ്രനുമടക്കമുള്ളവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ഇതിനെ അതിശക്തമായി തന്നെ വിമർശിക്കുകയും ട്രോളുകയുമാണ് സോഷ്യൽ മീഡിയ. ബിജെപിയുടെ തരംതാണ രാഷ്ട്രീയക്കളികളെ ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ട്രോളൻമാർ

ചില ട്രോൾ കാഴ്ചകൾ

Leave a Reply

Your email address will not be published. Required fields are marked *