ഇതാണോ ഭക്തിയും വിശ്വാസവും; ‘അടിച്ചു കൊല്ലടാ അവളെ’, സന്നിധാനത്ത് ഭക്തക്ക് നേരെ കൊലവിളി ആക്രോശം
ശബരിമല ദർശനത്തിനെത്തിയ 52കാരിക്ക് നേരെ ഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം നടത്തിയ കൊലവിളിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പോലീസിന്റെ സാന്നിധ്യത്തിൽ നടപന്തലിൽ വെച്ചാണ് ഇവരെ ആക്രമിക്കുന്നത്. അടിച്ചു കൊല്ലടാ അവളെ എന്നാണ് പരിപാവനമായ ശബരിമല സന്നിധാനിയിൽ നിന്നുയർന്ന കൊലവിളി.
ഇന്ന് രാവിലെ തൃശ്ശൂരിൽ നിന്ന് എത്തിയ സ്ത്രീക്ക് നേരെയാണ് സ്വയംപ്രഖ്യാപിത ഭക്തരായ അക്രമി സംഘം കൊലവിളിയുമായി പാഞ്ഞടുത്തത്. നൂറോളം പേർ ചേർന്ന് ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രായം 50 കഴിഞ്ഞതാണെന്ന് പോലീസുദ്യോഗസ്ഥർ പറഞ്ഞിട്ടും അക്രമികൾ കേൾക്കാൻ തയ്യാറായിരുന്നില്ല
അടിച്ചു കൊല്ലെടാ അവളെ; സന്നിധാനത്ത് 52 കാരിയായ ഭക്തയെ കൊല്ലാന്‍ ആക്രോശിച്ച് സംഘപരിവാര്‍
അടിച്ചു കൊല്ലെടാ അവളെ; സന്നിധാനത്ത്52 കാരിയായ ഭക്തയെ കൊല്ലാന്‍ ആക്രോശിച്ച് സംഘപരിവാര്‍
Posted by People News on Monday, 5 November 2018