സംഘ്പരിവാർ നുണകൾക്ക് തിരിച്ചടി: ശിവദാസൻ മരിച്ചത് പോലീസ് നടപടിയിൽ അല്ലെന്ന് മകന്റെ മൊഴി

  • 18
    Shares

പത്തനംതിട്ടയിൽ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള സംഘ്പരിവാർ നുണ പ്രചാരണങ്ങൾക്ക് തിരിച്ചടി. മരിച്ച ശിവദാസന്റെ മകൻ പോലീസിന് നൽകിയ മൊഴി പുറത്തുവന്നു. പോലീസ് നടപടിയിലാണ് ശിവദാസൻ മരിച്ചതെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ സംഘ്പരിവാർ ഇന്ന് ഹർത്താൽ നടത്തുകയാണ്.

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട പോലീസ് നടപടികൾ ഒക്ടോബർ 17ന് അവസാനിച്ചിരുന്നു. എന്നാൽ ഒക്ടോബർ 18നാണ് ശിവദാസൻ ശബരിമലയിലേക്ക് പോയതെന്ന് മകൻ പറയുന്നു. ഒക്ടോബർ 19ന് ശിവദാസൻ വീട്ടിൽ വിളിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് മകന്റെ മൊഴിയിൽ പറയുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള നേരിട്ടാണ് നുണ പ്രചാരണത്തിന് നേതൃത്വം നൽകിയത്. കെ സുരേന്ദ്രനും നുണ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. ശിവദാസനെ ബലിദാനിയെന്ന് വരെ വിശേഷിപ്പിച്ചാണ് സംഘികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *