സന്നിധാനത്ത് മാധ്യമങ്ങൾക്ക് നേരെ നടുവിരല്‍ ഉയർത്തിക്കാണിച്ച് ‘സ്വയംപ്രഖ്യാപിത ഭക്തൻ ‘

  • 33
    Shares

ശബരിമല സന്നിധാനത്ത് സംഘ്പരിവാറിന്റെ നേതൃത്വത്തിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് രാവിലെ ദർശനത്തിനെത്തിയ ഭക്തയെ കൊല്ലാൻ ആക്രോശിച്ച് ഒരുസംഘമാളുകൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഭക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാൾ മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാണിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

സംഘ്പരിവാർ കൂട്ടങ്ങൾ നടത്തുന്ന അക്രമസംഭവങ്ങൾ ഷൂട്ട് ചെയ്യുന്ന ക്യാമറകൾക്ക് നേരെ നോക്കിയാണ് ഇയാൾ നടുവിരൽ ഉയർത്തിക്കാണിച്ചത്. ഭീകരവാദികളെ പോലെ മുഖം തുണി കൊണ്ട് മറച്ചിട്ടുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *