സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച 82 പേരെ അറസ്റ്റ് ചെയ്തു
ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ 82 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെ ജി കണ്ണൻ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ പത്ത് മണിയോടെയാണ് സന്നിധാനത്ത് നാമജപ പ്രതിഷേധം നടന്നത്.
നാമജപം എന്ന പേരിൽ ആരംഭിച്ച് പിന്നീട് പ്രതിഷേധത്തിലേക്ക് പോകുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കരുതെന്ന് പോലീസ് പലതവണ നിരോധനാജ്ഞ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞു പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
അറസ്റ്റിലായവരെ മണിയാർ ക്യാമ്പിലെത്തിച്ച ശേഷം ജാമ്യം അനുവദിച്ചു. വാവര് നടയിൽ ഇരുന്ന് പ്രതിഷേധിച്ചതിനും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്