അര്‍ധരാത്രി അപ്രതീക്ഷിത പ്രതിഷേധം: സന്നിധാനത്ത് കൂട്ട അറസ്റ്റ്

Loading...
  • 10
    Shares

ശബരിമല സന്നിധാനത്ത് രാത്രി നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 10.30ഓടെയാണ് പ്രതിഷേധം നടന്നത്. 200 ഓളം പേർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും

വിരി വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്. നെയ്യഭിഷേകത്തിന് ബുക്ക് ചെയ്തവർക്ക് വിരി വെക്കാനുള്ള സൗകര്യം പോലീസ് ഒരുക്കിയിരുന്നു. എന്നാൽ ബുക്ക് ചെയ്‌തോ എന്ന് സംശയം തോന്നിയവരെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കുറച്ചുപേർ സംഘടിച്ച് വലിയ നടപന്തലിൽ എത്തി ശരണ മുദ്രാവാക്യം മുഴക്കി പോലീസിനെ വെല്ലുവിളിച്ചു.

മുദ്രാവാക്യം വിളി അവസാനിപ്പിച്ച് മടങ്ങാനുള്ള നിർദേശം ഇവർ തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘപരിവാറുകാരായിരുന്നു പ്രതിഷേധത്തിനായി തടിച്ചുകൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *