ശാന്തിവനത്തിലൂടെ വലിച്ച ലൈനിൽ ഇന്ന് വൈദ്യുതി നൽകുമെന്ന് മന്ത്രി എംഎം മണി
കൊച്ചി ശാന്തിവനത്തിലൂടെ വലിച്ച ലൈനിൽ ഇന്ന് വൈദ്യുതി കണക്ഷൻ നൽകുമെന്ന് മന്ത്രി എംഎം മണി. നാൽപതിനായിരം കുടുംബങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതി ഒരാൾക്ക് വേണ്ടി നിർത്തിവെക്കാനാകില്ല. പ്രതിഷേധക്കാർ വസ്തുത മനസ്സിലാക്കി പെരുമാറണമെന്നും മന്ത്രി പറഞ്ഞു
ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നത് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഇന്നും തുടരും. ഇന്നലെ പോലീസ് സംരക്ഷണത്തിലാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ അവരുടെ ജോലി പൂർത്തിയാക്കിയത്. പ്രതിഷേധക്കാരെ പോലീസ് ചെറുത്തതോടെ ശാന്തിവനം ഉടമ മീനാ മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു