പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയിൽ
പിണറായിയിൽ അവിഹിത ബന്ധത്തിന് തടസ്സമാകുന്നതു കണ്ട് മകളെയും അച്ഛനെയും അമ്മയെയും പല ദിവസങ്ങളിലായി കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയിൽ. കണ്ണൂർ സബ് ജയിലിൽ രാവിലെ 10 മണിയോടെയാണ് സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭക്ഷണത്തിൽ വിഷം കൊടുത്താണ് സൗമ്യ തന്റെ അച്ഛനായ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയത്. ഏപ്രിൽ 24ന് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മൊബൈൽ ഫോണുകൾ സൗമ്യ ഉപയോഗിച്ചിരുന്നു.
കുടുംബത്തിലെ മൂന്ന് പേരും ദുരൂഹ സാഹചര്യത്തിൽ വ്യത്യസ്ത ദിവസങ്ങളിലായാണ് മരിച്ചത്. ഇതിന്റെയൊക്കെ പിന്നിൽ സൗമ്യയാണെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതിയ കൊലപാതകങ്ങൾ പിന്നീട് നാട്ടുകാരുടെ സംശയത്തിൽ പോലീസ് അന്വേഷിക്കുകയായിരുന്നു.