സോളാർ കേസ് നായിക സരിത നായർ തമിഴ് രാഷ്ട്രീയത്തിലേക്ക്; ടിടിവി ദിനകരന്റെ പാർട്ടിയുമായി ചർച്ച നടത്തി

സോളാർ കേസ് വിവാദ നായിക സരിത നായർ തമിഴ് രാഷ്ട്രീയത്തിലേക്ക്. ടി ടി വി ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകത്തിലൂടെയാണ് സരിത തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

പാർട്ടിയുടെ കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ ടി പച്ചമാലുമായി സരിത രഹസ്യ ചർച്ച നടത്തി. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നത്. ഇതിന്റെ ചിത്രങ്ങളും വാർത്തകളും തമിഴ് പത്രങ്ങളിൽ വന്നിട്ടുണ്ട്

ദിനകരന്റെ പാർട്ടിയിൽ പ്രവർത്തിക്കാൻ സരിത താത്പര്യം പ്രകടിപ്പിച്ചതായാണ് വാർത്തകൾ. കൂടിക്കാഴ്ചയിൽ ദിനകരനുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കണമെന്ന് പച്ചമാലുവിനോട് സരിത ആവശ്യപ്പെട്ടിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *