നാമനിർദേശ പത്രിക തള്ളിയതിനെതിരെ സരിത നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി

  • 27
    Shares

എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായർ ഹൈക്കോടതിയിൽ നൽകിയ രണ്ട് ഹർജികളും തള്ളി. സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ട് കേസിൽ ശിക്ഷ വിധിച്ചത് അയോഗ്യതയാണെന്ന് വിലയിരുത്തിയാണ് പത്രികകൾ തള്ളിയതെന്നും എന്നാൽ ശിക്ഷ സസ്‌പെൻഡ് ചെയ്തതിനാൽ തനിക്ക് മത്സരിക്കാൻ അയോഗ്യതയില്ലെന്നും സരിത വാദിച്ചിരുന്നു. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *