പത്രിക തള്ളിയതിന് പിന്നിൽ രാഷ്ട്രീയക്കളികൾ നടന്നു; സരിത എസ് നായർ
വയനാടും എറണാകുളത്തും താൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയതിൽ രാഷ്ട്രീയ കളികൾ നടന്നിട്ടുണ്ടെന്ന് സരിത എസ് നായർ. പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുമെന്ന് സരിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാനുള്ള അവസരമാണിതൊരുക്കുന്നതെന്നും സരിത പറഞ്ഞു
സരിത രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ശിക്ഷ അവസാനിച്ചിട്ടില്ലെന്ന് വരണാധികാരി പറയുന്നു. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് രാവിലെ വരെ സമയം നൽകിയിരുന്നു. ഇത് ഹാജരാക്കിയില്ലെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. എന്നാൽ രേഖകൾ ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്ന് സരിത പറയുന്നു