വേണമെങ്കിൽ ശബരിമല ക്ഷേത്രം അടച്ചിടും; ഭീഷണി മുഴക്കി പന്തളം കുടുംബം പ്രതിനിധി
സുപ്രീം കോടതിയെയും സർക്കാരിനെയും വെല്ലുവിളിച്ച് പന്തളം കുടുംബം പ്രതിനിധി ശശികുമാര വർമ. സ്ത്രീ പ്രവേശനം ഒരുതരത്തിലും അനുവദിക്കില്ലെന്ന് ശശികുമാര പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനാണ് സ്ത്രീകൾ ക്ഷേത്രത്തിലേക്ക് വരുന്നത്. സർക്കാർ യുവതികളെ തടയണം. സർക്കാർ നയം മാറ്റിയില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ടെന്ന് പന്തളം കുടുംബം പ്രതിനിധി ഭീഷണി മുഴക്കി
1994ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്രസർ്ക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടിപ്രകാരം കൊട്ടാരത്തിന്(കുടുംബം) ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്. അത്തരത്തിലുള്ള നടപടിയിലേക്ക് കടക്കാൻ മടിക്കില്ല. ശശികുമാര പറഞ്ഞു.