മഹാനവമിക്കും വൃശ്ചികം ഒന്നിനും ഹർത്താൽ; ഹിന്ദു മതവിശ്വാസികൾ പവിത്രമെന്ന് കരുതുന്ന ദിനങ്ങളിൽ ഹർത്താൽ നടത്തിയതാര്: ചോദ്യമുയർത്തി കടകംപള്ളി

  • 13
    Shares

കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ നടത്തിയ ഹർത്താലിലൂടെ തങ്ങളുടെ അജണ്ടക്ക് മുന്നിൽ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നുമല്ലെന്ന് സംഘപരിവാർ തെളിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹിന്ദുമതവിശ്വാസികൾ പവിത്രമെന്ന് കരുതുന്ന ഒരു ദിവസമാണ് വൃശ്ചികം ഒന്ന്. എന്നാൽ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നിന് പുലർച്ചെ ഹർത്താൽ പ്രഖ്യാപിക്കുകയാണ് ഹിന്ദു ഐക്യവേദിയും ബിജെപിയും ചെയ്തതെന്ന് കടകംപള്ളി പറഞ്ഞു

ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ വൃശ്ചികം ഒന്നിന് ഹർത്താൽ പോലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറില്ല. ശബരിമല തീർഥാടന കാലത്ത് ഹർത്താലുകൾ നടത്തുമ്പോൾ പത്തനംതിട്ട ജില്ലയെയും തീർഥാടകരെയും ഒഴിവാക്കാറുണ്ട്. ആ ഇളവ് പോലും ബിജെപിയും ഹിന്ദു ഐക്യവേദിയും നടത്തിയില്ലെന്ന് കടകംപള്ളി പറഞ്ഞു.

ഇത്തവണ തുലാം ഒന്ന് മഹാനവമി ദിവസം കൂടിയായിരുന്നു. അന്നും ഹർത്താൽ നടത്തി തീർഥാടകരെയും ജനങ്ങളെയും സംഘപരിവാർ ബുദ്ധിമുട്ടിച്ചു. ഇന്നും സമാനമായ സ്ഥിതിയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ശബരിമല മണ്ഡലകാലം തുടങ്ങുക…

Posted by Kadakampally Surendran on Saturday, 17 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *