എസ് ബി ഐ ബ്രാഞ്ച് അടിച്ചു തകർത്ത സംഭവം; രണ്ട് എൻ ജി ഒ യൂനിയൻ നേതാക്കൾ കസ്റ്റഡിയിൽ

  • 4
    Shares

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച തിരുവനന്തപുരം എസ് ബി ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയ രണ്ട് എൻ ജി ഒ യൂനിയൻ നേതാക്കൾ കസ്റ്റഡിയിൽ. അശോകൻ, ഹരിലാൽ എന്നീ ജില്ലാ നേതാക്കളാണ് കസ്റ്റഡിയിലുള്ളത്. നാല് പേരാണ് ആക്രമണത്തിൽ പങ്കെടുത്തത്. അശോകനും ഹരിലാലും പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന

എൻ ജി ഒ സംസ്ഥാന സമിതി അംഗം ഇ സുരേഷ് ബാബു, യൂനിയൻ ജില്ലാ കമ്മിറ്റി അംഗം സുരേഷ് എന്നിവരെയും അക്രമികളിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ പിടികൂടാനായിട്ടില്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് പതിനഞ്ചംഗ സംഘം ബാങ്കിലേക്ക് കടന്നുവന്നതും അടിച്ചു തകർത്തതും. ബാങ്ക് അടക്കണമെന്ന നിർദേശം തള്ളിയതിനെ തുടർന്നായിരുന്നു ആക്രമണം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *