Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

അപ്രഖ്യാപിത ഹർത്താലിൽ താനൂരിൽ സംഘർഷം; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

Kerala

അപ്രഖ്യാപിത ഹർത്താലിൽ താനൂരിൽ സംഘർഷം; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കാശ്മീരിലെ കത്തുവയിൽ എട്ടുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമെന്ന കാരണം പറഞ്ഞ് സോഷ്യൽ മീഡിയ വഴി നടത്തിയ വ്യാജ ഹർത്താൽ അഹ്വാനത്തിൽ താനൂരിൽ സംഘർഷം. പെൺകുട്ടിക്ക് നീതി ലഭിക്കാനെന്ന പേരിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയായിരുന്നു. ഇതേ തുടർന്ന് താനൂരിൽ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ തീവ്ര മത സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് ആക്ഷേപം. എസ് ഡി പി ഐ അടക്കമുള്ള സംഘടനകൾ അക്രമങ്ങളുമായി അഴിഞ്ഞാടുകയായിരുന്നു. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങൾ തടയുകയും തകർക്കുകയും ഇവർ ചെയ്തു

കടകൾ ബലമായി അക്രമികൾ അടപ്പിക്കുകയും ചെയ്തു. പല സ്ഥലത്തും പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷവുമുണ്ടായി. ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 25 എസ്ഡിപിഐ പ്രവർത്തകർ ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top