അടൂരില്‍ എസ് ഡി പി ഐക്കാരന്റെ വീട്ടിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

  • 31
    Shares

പത്തനംതിട്ട അടൂരില്‍ എസ് ഡി പി ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും വൻ ആയുധശേഖരം പോലീസ് പിടികൂടി. പറക്കോട് ഗ്യാലക്‌സി ഹൗസ് ഷഫീഖിന്റെ വീട്ടിൽ നിന്നാണ് ആയുധശേഖരം പിടികൂടിയത്. മൂന്ന് വാൾ, ഒരു വടിവാൾ, രണ്ട് കത്തി, ഒരു ഇരുമ്പ് ദണ്ഡ്, രണ്ട് മഴു എന്നിവയാണ് പോലീസ് പിടികൂടിയത്.

അടൂരിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ഷഫീഖ്. മൊബൈൽ ഷോപ്പിൽ നിന്നും ആയുധങ്ങൾ പിടികൂടിയിട്ടുണ്ട്. എസ് ഡി പി ഐയുടെ സജീവ പ്രവർത്തകനാണ് ഷഫീഖും സഹോദരനും.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന നടത്തിയത്.

അടൂരിൽ ഗ്യാലക്‌സി എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ഷെഫീഖ്. അഭിമന്യു വധത്തിന് ശേഷം എസ് ഡി പി ഐയുടെ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് തുടരുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *