സംസ്ഥാനത്ത് നാളെ എസ് ഡി പി ഐ ഹർത്താൽ; സംസ്ഥാന നേതാക്കൾ കസ്റ്റഡിയിൽ

Loading...
  • 48
    Shares

അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം ഏഴ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ

പാൽ, പത്രം, ആശുപത്രി എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് വാർത്താ കുറിപ്പിൽ അറിയിച്ചു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ഇവർ വന്ന വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *