ഹർത്താൽ പ്രഖ്യാപനം; എസ് ഡി പി ഐയെ ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ

  • 901
    Shares

സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിക്കാനെന്ന പേരിൽ എസ് ഡി പി ഐ ആഹ്വാനം ചെയ്ത ഹർത്താലിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ ഹർത്താൽ ആഹ്വാനം എസ് ഡി പി ഐ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലും ട്രോളുകൾ പ്രവഹിക്കുകയാണ്

കത്തുവ സംഭവത്തിൽ പ്രതിഷേധിക്കാനെന്ന വ്യാജ്യേന സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ തോന്ന്യാസ ഹർത്താലിൽ എസ് ഡി പി ഐ പ്രവർത്തകർ പലയിടങ്ങളിലും അഴിഞ്ഞാടിയിരുന്നു. മലപ്പുറത്ത് ബേക്കറികളിൽ കയറി പലഹാരങ്ങൾ മോഷ്ടിക്കുന്ന ഇവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതു ചൂണ്ടിയാണ് കൂടുതൽ ട്രോളുകളും വന്നത്.

്അഭിന്യു വധക്കേസുമായി ബന്ധപ്പെട്ടാണ് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു

ചില ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *