നാളെ സംസ്ഥാന ഹർത്താലിന് എസ് ഡി പി ഐയുടെ ആഹ്വാനം

  • 6
    Shares

നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ എസ് ഡി പി ഐ ആഹ്വാനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏഴ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെയാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. പാൽ, പത്രം, ആശുപത്രി എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് കൊച്ചിയിൽ വാർത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ ക്സ്റ്റഡിയിലെടുത്തിരുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അടക്കമുള്ളവർ കസ്റ്റഡിയിലായി. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരും പിടിയിലായി . സ്ഥലത്തു വൻ പൊലീസ് സന്നാഹം ഉണ്ട്.

മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിശദീകരണം നൽകാനായി എസ്ഡിപിഐ എറണാകുളത്ത നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് പൊലീസ് നാടീകയമായി ഇവരെ പിടികൂടിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *