എസ് ഡി പി ഐ ഇത്ര വർഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല; അഭിമന്യുവിനെ കൊന്നവരുമായി ഇനി ബന്ധമില്ല

Loading...
  • 66
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് ഡി പി ക്കൈതിരെ വിമർശനവുമായി പി സി ജോർജ് എംഎൽഎ. എസ് ഡി പി ഐ ഇത്ര വർഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നും പി സി ജോർജ് വ്യക്തമാക്കി

എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും പി സി ജോർജ് ആരോപിച്ചു.

അഭിമന്യുവിനെ കൊന്നത് പ്രൊഫഷണൽ കൊലയാളി സംഘമാണെന്ന് നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. കൊലപാതകികൾക്കായി പോലീസ് സംസ്ഥാന വ്യാപകായി റെയ്ഡ് നടത്തുകയാണ്.

ഇടുക്കിയിൽ നിന്ന് അഞ്ച് എസ് ഡി പി ഐ ക്രിമിനലുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആലപ്പുഴയിൽ നൂറോളം പോപുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *