പുരോഗമന പ്രസ്ഥാനങ്ങളിൽ എസ് ഡി പി ഐക്കാർ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്

  • 8
    Shares

എസ് എഫ് ഐ, ഡിവൈഎഫ്‌ഐ, കോൺഗ്രസ് തുടങ്ങിയ പുരോഗമന പ്രസ്ഥാനങ്ങളിൽ എസ് ഡി പി ഐക്കാർ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. എസ് ഡി പി ഐക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഇത്തരം പുരോഗമന പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ പ്രതിരോധിക്കാനാണ് ലക്ഷ്യം.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുമുന്നണിക്ക് ആശംസ അർപ്പിച്ച് എസ് ഡി പി ഐയുടെ ഫ്‌ളക്‌സ് ബോർഡ് ഉയർന്നതും വീടുകയറി പ്രചാരണം നടത്തിയതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പകൽ സമയങ്ങളിൽ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പമെന്ന് തെറ്റിദ്ധരിപ്പിക്കുകയും രാത്രിയിൽ എസ് ഡി പി ഐക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി പേരുള്ളതായി കണ്ടെത്തിട്ടുണ്ട്

സമീപകാലത്ത് നടന്ന സോഷ്യൽ മീഡിയ ഹർത്താലാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്. അന്ന് അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുമുണ്ടായിരുന്നു. മൊബൈൽ ഫോൺ വിൽപ്പന മേഖലയിൽ എസ് ഡി പി ഐക്കുള്ള സ്വാധീനവും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *