എസ് ഡി പി ഐക്ക് പിന്നെയും മുറുമുറുപ്പ്; എസ് എഫ് ഐ നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

  • 13
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവിനെ കുത്തിക്കൊന്നതിന് പിന്നാലെയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആക്രമങ്ങൾ തുടർന്ന് എസ് ഡി പി ഐ ക്രിമിനൽ സംഘം. കോഴിക്കോട് എസ് എഫ് ഐ പ്രവർത്തകനെ എസ് ഡി പി ഐ ക്രിമിനൽ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു

പേരാമ്പ്ര അരീക്കുള്ളത്താണ് സംഭവം. കാരയാട് എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. അരീക്കുളത്ത് നടന്ന സംഘർഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റത്

വിഷ്ണുവിനെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *