അഭിമന്യുവിനെ കുത്തിക്കൊന്ന ശേഷം പ്രതികൾ പോയത് മട്ടാഞ്ചേരിയിലേക്ക്; രണ്ട് പേർ കൂടി പിടിയിൽ

  • 11
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ശേഷം എസ് ഡി പി ഐ ക്രിമിനലുകൾ രക്ഷപ്പെട്ടത് മട്ടാഞ്ചേരിയിലേക്കെന്ന് പോലീസ്. ഓട്ടോ റിക്ഷയിൽ മട്ടാഞ്ചേരി ചുള്ളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ് ഡി പി ഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്

സമീപത്തെ കടയുടെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. കൊലപാതകത്തിൽ രണ്ട് പേരെ കൂടി പോലീസ് പിടികൂടിയിയിട്ടുണ്ട്. ഇന്നലെ തന്നെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

തിങ്കാളാഴ്ച അർധരാത്രിയിലാണ് എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് ക്രിമിനലുകൾ അഭിമന്യുവിനെ കുത്തിക്കൊന്നത്. മതതീവ്രവാദികൾ കോളജിൽ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദാണ് പുറത്ത് നിന്ന് എസ് ഡി പി ഐ ഗുണ്ടകളെ അഭിമന്യുവിനെ കൊല്ലാനായി കൂട്ടിക്കൊണ്ടുവന്നത്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *