സീറോ മലബാർ വ്യാജരേഖാ കേസ്: പ്രതികളായ വൈദികർക്ക് മുൻകൂർ ജാമ്യം
സീറോ മലബാർ സഭാ അധ്യക്ഷൻ കൂടിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളായ ഫാദർ പോൾ തേലക്കാട്ടിനും ഫാദർ ആന്റണി കല്ലൂക്കാരനും മുൻകൂർ ജാമ്യം അനുവദിച്ചു. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർദിനാളിനെ വഞ്ചിക്കാൻ പ്രതികൾ വ്യാജരേഖ നിർമിച്ചുവെന്ന് പോലീസിന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പോലീസ് സ്റ്റേഷനിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നതടക്കമുള്ള ഉപാധികളോടെയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോസിക്യൂഷന് കേസിൽ അമിത താത്പര്യമെന്താണെന്ന് കോടതി ചോദിച്ചു.