കള്ളനോട്ടടി: മലയാള സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ

  • 31
    Shares

ഇടുക്കിയിലും കൊല്ലത്തുമായി നടന്ന കള്ളനോട്ട് വേട്ടയിൽ സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ. മലയാളം ചാനലുകളിൽ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന സൂര്യ ശശികുമാർ, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വട്ടവടയിൽ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് കൊല്ലം മനയിൽ നടത്തിയ പരിശോധനയിൽ രമാദേവിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പിടിച്ചെടുത്തു

500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്ത്. നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന പത്ത് മണിയോടെയാണ് അവസാനിച്ചത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറ് മാസമായി കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *