ഫ്രാങ്കോയുടെ ലൈംഗിക പീഡനം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

  • 6
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഡിജിപി ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം എസ് പിയോട് അഭിപ്രായം തേടി. ക്രൈംബ്രാഞ്ചിന് കൈമാറാൻ അദ്ദേഹത്തിന് എതിർപ്പില്ലെന്നാണ് അറിയുന്നത്. വൈക്കം ഡിവൈഎസ്പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കൾ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. പോലീസിന് മേൽ സമ്മർദമുണ്ടെന്നും ഇതാണ് അറസ്റ്റ് വൈകാൻ കാരണമെന്നും ഇവർ ആരോപിക്കുന്നു. അറ്‌സറ്റ് നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കളും കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഇന്നലെ കൊച്ചിയിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. സർക്കാരും സഭയും കൈവിട്ടുവെന്നാണ് ഇവർ ഇന്നലെ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *